ഉമ്മന്‍ചാണ്ടി പലതവണ ക്ലിഫ് ഹൗസില്‍വച്ച് സരിതയുമായി വദനസുരതത്തില്‍ ഏര്‍പെട്ടു; മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ശാരീരികമായി ചൂഷണം ചെയ്തുവെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

  • Post category:news
  • Reading time:1 min read
You are currently viewing ഉമ്മന്‍ചാണ്ടി പലതവണ ക്ലിഫ് ഹൗസില്‍വച്ച് സരിതയുമായി വദനസുരതത്തില്‍ ഏര്‍പെട്ടു; മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ശാരീരികമായി ചൂഷണം ചെയ്തുവെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തുവെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 74 വയസ്  പ്രായമുള്ള ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഒടുവില്‍ തന്നെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞതായും കത്തില്‍ പറയുന്നു. സരിതയെ ശാരീരികമായി ഉപയോഗിക്കുകയും ലൈംഗിക സംതൃപ്തി നേടുകയും ചെയ്തത് കൈക്കൂലിയായി കാണാമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തു. മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ഹൈബി ഈടന്‍ എം.എല്‍.എയും ലൈംഗികമായി പീഡിപ്പിച്ചു. കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു. ജോസ് കെ മാണി എം പി ദില്ലിയില്‍ വച്ച് വദനസുരതം നടത്തി. രണ്ടുകോടി 16 ലക്ഷം രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങി. താന്‍ ചെയ്തു നല്‍കിയതിന് ഉമ്മന്‍ ചാണ്ടി 10 ശതമാനം കമ്മീഷനായി ആവശ്യപ്പെട്ടു.മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി. പണം കൈമാറിയത് ക്ലിഫ് ഫൗസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി. ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ.മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനും കമ്പനിയെ സഹായിച്ചതില്‍ പങ്കെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നസറുള്ള വഴി 7 ലക്ഷം രൂപ എ.പി. അനില്‍ കുമാര്‍ കൈപ്പറ്റി. ആര്യാടന്‍ മുഹമ്മദ് 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

0Shares