മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ നിര്‍ച്ചാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 19 പെണ്‍ഭ്രൂണങ്ങള്‍ പോലീസ് കണ്ടെത്തി. ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഗര്‍ഭച്ഛിദ്രം നടത്തിയ 19 ഭ്രൂണങ്ങളാണ് പോലീസ് കണ്ടെത്തിയത്. ഇതിനു പിന്നില്‍ വന്‍ റാക്കറ്റുകള്‍ തന്നെയുണ്ടെന്നാണ് കരുതുന്നത്. ഗര്‍ഭച്ഛിദ്രം നടത്തിയ ശേഷം ഒളിപ്പിക്കാനായി ഇവിടെ കുഴിച്ചിട്ടതാണെന്ന് സംശയിക്കുന്നതായി സംഗ്ലി പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. 