ഉപതെരഞ്ഞെടുപ്പ്:അഞ്ച് മണ്ഡലങ്ങളിലും സി.പി.എം മത്സരിക്കും; തീരുമാനത്തിന് ഇടത് മുന്നണി യോഗത്തിന്‍റെ അംഗീകാരം

  • Post category:news
  • Reading time:1 min read
You are currently viewing ഉപതെരഞ്ഞെടുപ്പ്:അഞ്ച് മണ്ഡലങ്ങളിലും സി.പി.എം മത്സരിക്കും; തീരുമാനത്തിന് ഇടത് മുന്നണി യോഗത്തിന്‍റെ  അംഗീകാരം

കേരളത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലത്തിലും സി.പി.എം മത്സരിക്കും. ഇത് സംബന്ധിച്ച് ഇടത് മുന്നണിയില്‍ ചര്‍ച്ച നടന്നെന്നും തീരുമാനത്തില്‍ യോഗത്തിന്‍റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചുവെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി, അരൂര്‍, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സിറ്റിംഗ് എം.എല്‍.എമാര്‍ ജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മഞ്ചേശ്വരത്ത് എം.എല്‍.എയായിരുന്ന പി.ബി അബ്ദുള്‍ റസാഖിന്‍റെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

അതേസമയം സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളുടേയും ചുമതല നേരത്തെ സെക്രട്ടറിയേറ്റംഗങ്ങള്‍ക്ക് വീതിച്ചു നല്‍കിയിരുന്നു. ഇവരുടെകൂടി അഭിപ്രായം പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക.

0Shares