
ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന കോന്നിയില്‍ ആര്‍.എസ്.എസ് ഉള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ പ്രചാരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന കോന്നിയില്‍ തങ്ങള്‍ക്ക് ലഭിച്ച വോട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടത്-വലത് കക്ഷികള്‍ക്കിടയില്‍ ഉടലെടുത്ത തര്‍ക്കവും പടലപ്പിണക്കവും തങ്ങളെ വിജയത്തിലേക്ക് എത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പിയുടെ നേതാവ് കെ.സുരേന്ദ്രന്‍ മത്സരത്തിനെത്തിയത്.

എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേതുപോലെ ആര്‍.എസ്.എസോ സംഘപരിവാര്‍ സംഘടനകളോ ഇലക്ഷന്‍ പ്രചാരണ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്നതാണ് സാധാരണ പ്രവര്‍ത്തകരെ ആശങ്കയിലാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുശേഷം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഏകോപനം നടത്തുന്നത് നിശ്ചയിക്കപ്പെടുന്ന ആര്‍.എസ്.എസ് നേതാവാണ്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഈ പ്രവര്‍ത്തനം നടത്തിയത് ആര്‍.എസ്.എസ് സംസ്ഥാന തല നേതാവായിരുന്നു. എന്നാല്‍ അന്ന് പരിവാര്‍ നേതാക്കളെ സംയോജിപ്പിക്കുന്നതില്‍ വലിയ വീഴ്ചയാണ് ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
