ഉന്നാവോ കേസിലെ പ്രതികള്‍ക്ക് ബി.ജെ.പി ബന്ധം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിയങ്ക ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing ഉന്നാവോ കേസിലെ പ്രതികള്‍ക്ക് ബി.ജെ.പി ബന്ധം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിയങ്ക ഗാന്ധി

ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തിക്കൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
ഇരയുടെ കുടുംബം കഴിഞ്ഞ ഒരുകൊല്ലത്തോളം തുടര്‍ച്ചയായി അപമാനിക്കപ്പെട്ടു. പ്രതികള്‍ക്ക് ചില ബി.ജെ.പിക്കാരുമായി ബന്ധമുണ്ടെന്നാണ് ഞാന്‍ കേട്ടത്.

അവര്‍ക്ക് മറഞ്ഞിരിക്കാന്‍ സാധിക്കുന്നത് അതിനാലാണ്. സംസ്ഥാനത്ത് കുറ്റവാളികള്‍ക്ക് ഭയമില്ലാത്ത സാഹചര്യമാണെന്നും പ്രിയങ്ക പറഞ്ഞു. ക്രിമിനലുകള്‍ക്ക് സംസ്ഥാനത്ത് സ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ അദ്ദേഹം സംസ്ഥാനത്തെ എങ്ങനെയാണ് മാറ്റിയിരിക്കുന്നത്.

ഇവിടെ സ്ത്രീകള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഉന്നാവോയില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

0Shares