
ഉന്നാവില്‍ വീണ്ടും കൂട്ടബലാത്സംഗം. മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ചു. ബലാത്സംഗത്തിനുശേഷം പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ പ്രതികള്‍ ശ്രമിച്ചു.

80 ശതമാനം പൊള്ളലേറ്റ് പെണ്‍കുട്ടിയെ ലക്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണ്. സംഭവത്തില്‍ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
