ഉത്തര്‍പ്രദേശില്‍ സ്മൃതി ഇറാനിയുടെ കോലം കത്തിച്ച് ബിജെപി പ്രവര്‍ത്തകര്‍. 

  • Post category:news
  • Reading time:1 min read
You are currently viewing ഉത്തര്‍പ്രദേശില്‍ സ്മൃതി ഇറാനിയുടെ കോലം കത്തിച്ച് ബിജെപി പ്രവര്‍ത്തകര്‍. 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലേക്ക്. അമേഠിയയില്‍ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ സ്മൃതി ഇറാനിയുടെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്. ഗൗരിഗഞ്ച് നിയമസഭ മണ്ഡലത്തിലേക്ക് ഉമാ ശങ്കര്‍ പാണ്ഡയെ നാമനിര്‍ദേശം ചെയ്ത സ്മൃതി ഇറാനിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്.

0Shares