ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനഞ്ചോളം അവധി ദിവസങ്ങള്‍ വെട്ടിച്ചുരുക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതോടെ പതിനഞ്ചോളം അവധി ദിനങ്ങളില്‍ പോലും ഇനിമുതല്‍ യു.പിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യേണ്ടി വരും. സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും ഈ അവധി ദിനങ്ങള്‍ ബാധകമാണ്.
അഖിലേഷ് യാദവ് സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കപ്പെട്ട പൊതു അവധികളും ഇതില്‍ ഉള്‍പ്പെടും. മഹാരഥന്മാരുടെ ജന്മദിനത്തിലും ചരമദിനത്തിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതിന് പകരം മഹാത്മാക്കളെക്കുറിച്ച് ക്ലാസ് എടുക്കണമെന്നാണ് യോഗി ആദിത്യനാഥ് വ്യക്തമാക്കുന്നത്.