
യു. പി: ഉത്തര്‍പ്രദേശില്‍ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (യു. പി. എസ്ആർടി. സി) ബസുകള്‍ ഇനി നിരത്തില്‍ ഇറങ്ങുന്നത് കാവി നിറത്തില്‍. നമ്മുടെ കേരളത്തില്‍ നിന്നും വിത്യസ്തമായി ഏതു പാർട്ടിയാണോ അധികാരത്തിൽ വരുന്നത് അവരുടെ കൊടിയുടെ നിറത്തിലായിരിക്കും യു. പിയില്‍ പെയിന്റടിക്കുക. ബി. ജെ. പി നേതൃത്വത്തിലുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനപ്രകാരം ബസുകള്‍ക്ക് കാവി നിറം അടിച്ചുകഴിഞ്ഞു.
യോഗി സർക്കാർ കാവിനിറത്തിൽ പുറത്തിറക്കുന്ന ബസുകൾക്ക് അന്ത്യോദയ എന്നാണു പേരിട്ടത്. 50 പുതിയ ബസുകളാണ് ഇറക്കുന്നത്. ആർ. എസ്എസ് സ്ഥാപക നേതാവ് ദീൻ ദയാൽ ഉപാധ്യായയുടെ സ്മരണയിലാണ് അന്ത്യോദയ സർവീസ് ആരംഭിക്കുന്നത്. സർക്കാർ ബസുകളെ ‘കാവിവൽക്കരിക്കുന്നതിൽ’ എതിർപ്പുമായി എസ്പി രംഗത്തെത്തി. ബി. ജെ. പിയുടെ ഹിന്ദുത്വ അജൻഡ പ്രചരിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അവര്‍ ആരോപിച്ചു.
ഇതിന് മുന്‍പ്, ബി. എസ്പിയുടെ ഭരണകാലത്ത് നീലയും വെള്ളയും, സമാജ്‍വാദി പാർട്ടിയുടെ കാലത്ത് ചുവപ്പും പച്ചയും പെയിന്റുകളാണ് അടിച്ചത്. സർവജൻ ഹിതായ് സർവജൻ സുഖായ് ബസ് സർവീസ് ബിഎസ്പി കൊണ്ടുവന്നതാണ്. നീലയും വെള്ളയുമായിരുന്നു തീം. എസ്പി അധികാരത്തിലേറിയപ്പോൾ ലോഹ്യ ഗ്രാമീൺ ബസ് സേവ ആരംഭിച്ചു. ചുവപ്പും പച്ചയും ആയിരുന്നു അപ്പോള്‍ നിറം.
