ഉത്തരേന്ത്യയില്‍ ആള്‍ദൈവം അരങ്ങില്‍ അടിയേറ്റു വീണു.

  • Post category:news
  • Reading time:1 min read
You are currently viewing ഉത്തരേന്ത്യയില്‍ ആള്‍ദൈവം അരങ്ങില്‍ അടിയേറ്റു വീണു.

ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത സ്വാമിയായ ഓം സ്വാമിക്ക് തത്സമയ ചാനല്‍ ഷോയില്‍ വെച്ച് കാണികളുടെ പൊരിഞ്ഞതല്ല്. ന്യൂസ് നേഷന്‍ ചാനലിലെ ലൈവ് ഷോയില്‍ സ്ത്രീകളെ തെറിവിളിച്ചതാണ് തല്ലില്‍ കലാശിച്ചത്. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ച സ്വാമിയെ കാണികള്‍ കൈകാര്യം ചെയ്യുകയായിരുന്നു. സ്വാമിയെ കാണികള്‍ തല്ലുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.
ടോക് ഷോ നടക്കവെ കാണികളില്‍ ഒരു യുവതി തങ്ങളെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് സ്വാമിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വകവെയ്ക്കാതെ സ്വാമി അവരെ തെറിവിളിക്കുകയായിരുന്നു. തെറിവിളി രൂക്ഷമായതോടെ സംവാദത്തിനെത്തിയ ഒരാള്‍ സ്വാമിയുടെ പക്ഷക്കാരനായ ഒരാളെ മര്‍ദ്ദിച്ചു. തുടര്‍ന്ന് സംവാദ വേദി സംഘട്ടന വേദിയായി മാറുകയായിരുന്നു. അവതാരകര്‍ പലതവണ ഇടപെട്ടെങ്കിലും കാര്യമുണ്ടായില്ല. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് സ്വാമി അവശനായി.
0Shares