ഉത്തരകേരളത്തിലെ പ്രധാന ജ്വല്ലറി ഗ്രൂപ്പായ ഫാഷന്‍ ഗോള്‍ഡ് ഇനി യു.എ.ഇ യിലും

  • Post category:local news
  • Reading time:1 min read
You are currently viewing ഉത്തരകേരളത്തിലെ പ്രധാന ജ്വല്ലറി ഗ്രൂപ്പായ ഫാഷന്‍ ഗോള്‍ഡ് ഇനി യു.എ.ഇ യിലും

അജ്മാന്‍: ഉത്തരകേരളത്തിലെ പ്രധാന ജ്വല്ലറി ഗ്രൂപ്പായ ഫാഷന്‍ ഗോള്‍ഡ് ഗള്‍ഫിലും തന്റേതായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യു.എ.ഇ യിലെ ആദ്യ ഷോറൂം അജ്മാന്‍ റാഷിദിയയിലെ (നെസ്റ്റോ) ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിലെ കാസര്‍കോട്, കണ്ണൂര്‍, ജില്ലകളിലായി ഫാഷന്‍ ഗോള്‍ഡിന് 3 ഷോറൂമുകളാണ് നിലവിലുള്ളത്. ഇതിന് പുറമെയാണ് ഗല്‍ഫിലെ വിപണി ലക്ഷ്യമിട്ട് ഫാഷന്‍ ഗോള്‍ഡ് യു.എ.ഇ.യില്‍ ഷോറൂം തുറന്നത്.

ഫാഷന്‍ ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്റെ സാന്നിധ്യത്തില്‍ അജ്മാന്‍ രാജകുടുംബാംഗം അബ്ദുല്‍ അസീസ് സായിദ് റാഷിദ് അല്‍ നുഐമിയാണ് അജ്മാന്‍ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍, ഡയറക്ടര്‍ നൗഷാദ് ചെര്‍ക്കള, ജി.എം സൈനുല്‍ ആബിദ്ദീന്‍, യു.എ.ഇ ഡയറക്ടര്‍മാരായ ഹിഷാം എ.പി, നസീര്‍ തേയിലക്കണ്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares