
ദുരിതപ്പെയ്ത്തില്‍ എത്ര ജീവനുകള്‍ പൊലിഞ്ഞു. ഉടലും തലയും വേര്‍പെട്ട നിലയില്‍ മണ്ണില്‍ നിന്ന് വലിച്ചെടുക്കേണ്ടി വന്ന മൃതദേഹങ്ങള്‍. ഇതൊക്കെ എത്തുന്നത് ഡോക്ടറുടെ മുന്നിലും. ഇങ്ങനെയൊരു ദുരവസ്ഥ നിങ്ങള്‍ എങ്ങനെ അഭിമുഖീകരിക്കും? ഒരു ഡോക്ടര്‍ ചോദിക്കുന്നു. തനിക്ക് ഉണ്ടായ അനുഭവം സീനിയര്‍ ഡോക്ടര്‍ ഡോ. അശ്വതി സോമനോട് വിവരിച്ചപ്പോള്‍..
ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറില്‍ തലകളും കിട്ടിയാല്‍ എന്തു ചെയ്യും? അശ്വതി ഡോക്ടറേ… ഇതു ആരുടെയാണെന്ന് എങ്ങനെയാ കണ്ടെത്തുക. എങ്ങനെ ഇത് കയ്യില്‍ പിടിച്ച് ഒത്തു നോക്കും. എങ്ങനെ പോസ്റ്റ് മോര്‍ട്ടം ചെയ്യും. ഞങ്ങളും മനുഷ്യരല്ലേ? ക്യാമ്പില്‍ വെച്ച് ഡോക്ടര്‍ പറഞ്ഞത് ആരെയും കണ്ണുനനയിക്കും.

രാത്രി 2 മണിവരെ ഒറ്റക്ക് ഇതു കാണാന്‍ പറ്റാതെ കൂടെ ഒരാളെ കൂടി ഡ്യൂട്ടിക്ക് കയറ്റി, പോരാതെ ഞങ്ങള്‍ മാറി മാറിയാ പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇത്ര കാലത്തെ സര്‍വീസിനിടയില്‍ പല കുറി പല തരത്തില്‍ ഉള്ള മൃതദേഹങ്ങള്‍ കണ്ടിട്ടു പോലും നിലമ്പൂരില്‍ കഴിഞ്ഞ ദിവസം ഇങ്ങനെ ചിലതു കണ്ടു തളര്‍ന്നു ഇരിക്കാനെ കഴിഞ്ഞുള്ളു ഞങ്ങള്‍ക്ക്. ശരീരം ജിഗ്‌സോ പസില്‍ പോലെ വെച്ചു നോക്കേണ്ട അവസ്ഥ.
കവളപ്പാറയില്‍ കൂടി ക്യാമ്പിന് പോകട്ടെ എന്ന് ചോദിച്ച എന്നോട് ഒരു സീനിയര്‍ ഡോക്ടര്‍ പറഞ്ഞു…എന്തിനാ അശ്വതി… പലതും കണ്ടിട്ടുണ്ട് ഈ കാലത്തിനിടക്കു, കഴിഞ്ഞ പ്രളയത്തിലും ഞാന്‍ ഇവിടെ ഉണ്ടായിരുന്നു.പക്ഷേ കുഴിച്ചെടുക്കുമ്പോള്‍ കയ്യും, കാലും, തലയും കൊണ്ട് തരുമ്പോള്‍ നമ്മള്‍ എന്താ ചെയ്ക. അത്രക്ക് മനക്കട്ടി ഇല്ല മോളേ അതോണ്ട് അവിടേക്ക് നീ ഇപ്പോള്‍ പോണ്ട ,നാളെ നിനക്കവിടെ ക്യാമ്പ് ഇട്ടാല്‍ മാത്രം പോയാല്‍ മതി.
https://www.facebook.com/ASHWATHI.SOMAN/posts/2300071920042539
