
ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തി നല്‍കി വീട്ടുജോലിക്കാരിയുടെ പ്രതികാരം.ഉടമസ്ഥന്‍റെയും ഭാര്യയുടെയും മോശം പെരുമാറ്റം സഹിക്കാനാവാതെയാണ് ജോലിക്കാരി ഇപ്രകാരം ചെയ്തത്. ഭക്ഷണത്തില്‍ കലര്‍ത്തുന്ന മൂത്രം സൂക്ഷിച്ചിരുന്ന കുപ്പി ഫ്രിഡ്ജില്‍ നിന്ന് ഗൃഹനാഥ കണ്ടെത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

ഇവരുടെ ശിക്ഷ ഉയര്‍ത്തുമെന്നാണ് ലഭിക്കുന്ന വിവരം. അന്ന് ഫിലിപ്പൈന്‍ സ്വദേശിക്ക് എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും നല്‍കാന്‍ അല്‍ഹാസ കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെ കേസ് പുന:പരിശോധിക്കുകയായിരുന്നു. അപ്പോള്‍ ശിക്ഷയുടെ കാഠിന്യം ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന വിവരം.
മൂത്രം കലര്‍ന്ന ഭക്ഷണം കഴിച്ച് സ്‌പോണ്‍സറുടെ ഭാര്യക്ക് കരള്‍ രോഗം പിടിപ്പെട്ടു. ഇതുകൂടി കണക്കാക്കിയാണ് കേസിലെ വിധി പുന:പരിശോധിക്കുന്നത്.ഉടമസ്ഥന്‍റെയും ഭാര്യയുടെയും മോശം പെരുമാറ്റം മൂലമുള്ള പ്രതികാരമാണ് വീട്ടുജോലിക്കാരിയെക്കൊണ്ട് ഇതുപോലെയൊരു കൃത്യം ചെയ്യിച്ചതെന്ന് പോലീസും വ്യക്തമാക്കി.
