മലപ്പുറം: ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് കാസര്‍കോട് ഉദുമ സ്വദേശി എം.എ റഹ് മാന് ലഭിച്ചു.’ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. ഒരു ലക്ഷത്തി ഒന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് തിങ്കളാഴ്ച കോഴിക്കോട് രവീസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് കെ. രാഘവന്‍ എം.പി എം എ റഹ് മാന് സമ്മാനിക്കും. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ ചരിത്ര രേഖയാണ് ‘ഓരോ ജീവനും വിലപ്പെട്ടതാണ’്എന്ന പുസ്തകം. കഥാകൃത്ത്, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളിലും റഹ് മാന്‍ ശ്രദ്ധേയനാണ്.
അരീക്കോട് എസ് .എസ് സയന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും കവിയത്രിയും ചിത്രകാരിയുമായ ഡോ. സാഹിറ റഹ് മാനാണ് ഭാര്യ. ഈസ റഹ് മാന്‍ മകനാണ്. ഇന്തോ ഗള്‍ഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ, സാംസ്‌കാരിക ജീവകാരുണ്യ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഖത്തര്‍ ആസ്ഥാനമായി രൂപീകരിച്ച സംഘടനയാണ് ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ (ഗിഫ).