ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ

  • Post category:news
  • Reading time:1 min read
You are currently viewing ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ

തിരുവനന്തപുരം: 2019 ലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 13 മുതല്‍ 27 വരെയാണ് പരീക്ഷ. പരീക്ഷ സമയങ്ങളില്‍ മാറ്റമുണ്ടായേക്കും. പരീക്ഷാ ഫീസ് നവംബര്‍ ഏഴ് മുതല്‍ 19 വരെ അടക്കാം. പിഴയോട് കൂടിയ ഫീസ് നവംബര്‍ 22 മുതല്‍ 30 വരേയും അടയ്ക്കാമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഇതുവരെ എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചയ്ക്കായിരുന്നു. എന്നാല്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് മോണിറ്ററിങ് കമ്മിറ്റി എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താനുള്ള നിര്‍ദേശം സര്‍ക്കാരിന് മുന്‍പാകെ വെച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ തീരരുമാനം എടുത്തതിന് ശേഷമെ പരീക്ഷാ സമയം പ്രസിദ്ധീകരിക്കുകയുള്ളു.

0Shares