
ഉന്നാവോ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നത്. ഈ രാജ്യത്ത് എന്താണ് നടക്കുന്നത് എന്നത്. പുതിയ വെളിപ്പെടുത്തലുകള്‍ ഈ ചോദ്യത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുകയാണ്. ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെൻഗറുടെ സഹായികൾ ഉന്നാവ് പെൺകുട്ടിയുടെ അനിയത്തിയെയും പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. പരാതി നൽകിയോ എന്നു വ്യക്തമല്ല.

ജയിലിൽ കഴിയുന്ന എം.എൽ.എയുടെ അനുയായികൾ പലതവണ എത്തി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി അമ്മ നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അനുജത്തിമാരിലൊരാളെ സംഘം പീഡിപ്പിച്ചെന്ന വെളിപ്പെടുത്തൽ. വനിത അവകാശ സമിതി അംഗങ്ങളോട് പെൺകുട്ടിയുടെ അമ്മയാണ് ഇക്കാര്യം പറഞ്ഞത്.
