
ദേശീയ പൗരത്വ രജിസ്റ്റര്‍ ആസാമിന് പുറമെ രാജ്യത്ത് മുഴുവന്‍ നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് തമിഴ് നടന്‍ സിദ്ധാര്‍ഥ്. അമിത് ഷായെ ഹോം മിനിസ്റ്റര്‍ എന്നതിന് പകരം ‘ഹോം മോണ്‍സ്റ്റര്‍’ എന്നാണ് സിദ്ധാര്‍ഥ് വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

ഈ രാക്ഷസന് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്. മുസ്ലിം അഭയാര്‍ത്ഥികളെ മുഴുവന്‍ രാജ്യത്തുനിന്നും പുറത്താക്കുമെന്ന് പറയുന്നത് ഭരണഘടനാവിരുദ്ധമല്ലേ. ഇവിടെ എന്താണ് നടക്കുന്നത്. എല്ലാവരും കാണ്‍കെ വംശശുദ്ധീകരണത്തിന്‍റെ വിത്തുകള്‍ പാകുകയാണയാള്‍. സിദ്ധാര്‍ഥ് പറയുന്നു.
https://twitter.com/Actor_Siddharth/status/1179023723954868224
