ഈ യുവാവിന് ജോലി നിഷേധിച്ചത് 40 കമ്പനികള്‍ കാരണമെന്താണെന്ന് അറിയണ്ടേ…!

  • Post category:news
  • Reading time:1 min read
You are currently viewing ഈ യുവാവിന് ജോലി നിഷേധിച്ചത് 40 കമ്പനികള്‍ കാരണമെന്താണെന്ന് അറിയണ്ടേ…!

ജാര്‍ഖണ്ഡ്: മറൈന്‍ എന്‍ജിനീയറിങില്‍ രണ്ടാം റാങ്കോടെ ബിരുദം നേടിയിട്ടും സ്വന്തം പേര് കാരണം ജോലി കിട്ടാതെ വന്നിരിക്കുകയാണ് ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ സ്വദേശിക്ക്. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌നേഹക്കൂടുതല്‍ കൊണ്ട് മുത്തശ്ശനിട്ട ‘സദ്ദാം ഹുസൈന്‍’ എന്ന പേരാണ് ഇപ്പോള്‍ ഈ യുവാവിന് വിനയായത്. പേരിലെ വ്യത്യസ്തത കാരണം അപേക്ഷിച്ച 40 കമ്പനികളില്‍ നിന്നും ജോലി ലഭിക്കുന്നില്ല എന്നാണ് ഇയാളുടെ പ്രധാന വിഷയം. രണ്ട് വര്‍ഷം മുമ്പാണ് തമിഴ്‌നാട്ടിലെ നൂറുള്‍ ഇസ്ലാം യൂണിവേഴിസിറ്റിയില്‍ നിന്നും ഇയാള്‍ മറൈന്‍ എന്‍ജിനീയറിങില്‍ രണ്ടാം റാങ്കോടെ ബിരുദം നേടിയത്. ഇ
റാഖിലെ മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ പേരാണ് യുവാവിന് മുത്തച്ഛനിട്ടത്.

ആദ്യമൊന്നും തന്റെ അപേക്ഷകള്‍ കമ്പനികള്‍ തള്ളുന്നതിന്റെ കാരണം മനസ്സിലായില്ല. പിന്നീട് കമ്പനികളിലെ എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അന്വേഷിച്ചപ്പോഴാണ് തനിക്ക് ജോലി ലഭിക്കാത്തതിന് കാരണം തന്റെ പേര് തന്നെയാണെന്ന് മനസ്സിലായത് എന്ന് സദ്ദാം പറയുന്നു. മറൈന്‍ എന്‍ജിനീയര്‍ ആയതുകൊണ്ടുതന്നെ രാജ്യത്തിന്റെ വിവിധയിടങ്ങളിലേയ്ക്ക് യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ഈ പേര് കാരണം തഴയപ്പെടേണ്ട സാഹചര്യം ഉണ്ടാകുമെന്നായിരുന്നു കമ്പനികളുടെ നിലപാട്. ഒടുവില്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ഔദ്യോഗിക രേഖകളിലെല്ലാം സാജിദ് എന്ന് പേരുമാറ്റിയ സദ്ദാമിന് സെക്കന്ററി സര്‍ട്ടിഫിക്കറ്റില്‍ മാത്രം പേര് തിരുത്തി നല്‍കാന്‍ സിബിഎസ്ഇ അധികൃതര്‍ തയ്യാറായില്ല. സിബിഎസ്ഇയോട് തന്റെ പേര് തിരുത്തി നല്‍കണമെന്നാവശ്യപ്പെട്ട് സദ്ദാം ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

0Shares