ജപ്പാന്‍: ചേര്‍ച്ചയുള്ള വസ്ത്രങ്ങള്‍ ധരിച്ചതിനാല്‍ ഇരട്ടകളാണ് ഇവര്‍ എന്ന് തെറ്റിധരിക്കല്ലേ. ഇവര്‍ ഭാര്യയും ഭര്‍ത്താവുമാണ്. ജപ്പാന്‍ സ്വദേശികളായ ഈ ദമ്പതികള്‍ 37 വര്‍ഷമായി ഇങ്ങനെയാണ് വസ്ത്രം ധരിക്കുന്നത് 37വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ചേര്‍ച്ചയുള്ള വസ്ത്രങ്ങള്‍ ഇവര്‍ ധരിക്കാതിരുന്നിട്ടില്ല.

ഇപ്പോള്‍ രണ്ടു പേര്‍ക്കും 60 വയസ്സായി. വസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഇവര്‍ക്ക് വ്യത്യസ്തതയുള്ളത്. ഇന്‍സ്റ്റഗ്രാമിലുള്ള ഇവരുടെ പേരിലുള്ള അക്കൗണ്ടിലുമുണ്ട് വ്യത്യസ്തത. രണ്ടുപേരുടെയും പേരുകളും വിവാഹദിനവും കൂട്ടിയാണ് ഇവരുടെ അക്കൗണ്ടിന്റെ പേര് അട്ടത്. bonpon511 എന്നാണ് ഇവരുടെ ഇന്‍സ്റ്റഗ്രാമിലെ ഇവരുടെ അക്കൗണ്ടിന്റെ പേര്.
