ഈ പ്രതിഫലം പ്രളയ ബാധിതര്‍ക്ക്; ആരാധകര്‍ക്ക് മുന്നില്‍ ദുല്‍ഖറിൻ്റെ പ്രഖ്യാപനം

  • Post category:news
  • Reading time:1 min read
You are currently viewing ഈ പ്രതിഫലം പ്രളയ ബാധിതര്‍ക്ക്; ആരാധകര്‍ക്ക് മുന്നില്‍ ദുല്‍ഖറിൻ്റെ പ്രഖ്യാപനം

കൊച്ചി: പ്രളയത്തകര്‍ച്ചയില്‍ നിന്നും കരകയറുന്ന കേരളത്തിന് സഹായവുമായി വീണ്ടും ദുല്‍ഖര്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് എത്തിയ താരം, പരിപാടിക്ക് ലഭിക്കുന്ന പ്രതിഫലം മുഴുവനും ദുരിത ബാധിതര്‍ക്ക് വേണ്ടി മാറ്റി വെക്കുകയാണെന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കിയതിന് പിന്നാലെയാണ് ഈ പ്രതിഫലവും നല്‍കുന്നത്. നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകര്‍ ഈ പ്രഖ്യാപനത്തിനെ എതിരേറ്റത്. പ്രളയക്കെടുതി നേരിടുന്ന കേരളത്തെ അവഗണിക്കുന്ന ദേശീയ മാധ്യമങ്ങള്‍ക്കെതിരെ നേരത്തെ ദുല്‍ഖര്‍ രംഗത്തെത്തിയിരുന്നു.

0Shares