ഈ പരിപാടി കഴിയുമ്പോൾ നിങ്ങളെല്ലാവരും ഓരോ പന്തം കൊളുത്തണം, എന്നിട്ട് എല്ലാവരും ചേർന്ന് ഈ കോളജിന് തീയിടണം…; ജോൺ എബ്രഹാമിനെ ഉദാഹരണമാക്കി ടോവിനോയെ പിന്തുണച്ച് ബാദുഷ

  • Post category:local news / news
  • Reading time:1 min read
You are currently viewing ഈ പരിപാടി കഴിയുമ്പോൾ നിങ്ങളെല്ലാവരും ഓരോ പന്തം കൊളുത്തണം, എന്നിട്ട് എല്ലാവരും ചേർന്ന് ഈ കോളജിന് തീയിടണം…; ജോൺ എബ്രഹാമിനെ ഉദാഹരണമാക്കി ടോവിനോയെ പിന്തുണച്ച് ബാദുഷ

വയനാട്ടില്‍ കോളേജിലെ പരിപാടിക്കിടെ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച് കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടൊവിനോയ്ക്ക് പിന്തുണയുമായി നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്ട്രോളറുമായ എന്‍.എം ബാദുഷ. തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ അനുബന്ധമായി ഒരു കോളജിൽ പരിപാടി ഉദ്ഘാടനത്തിനായി സംവിധായകൻ ജോൺ എബ്രഹാം എത്തിയ കഥയും അദ്ദേഹം പറയുന്നുണ്ട്.

ടോവിനോ അതിഥിയായെത്തിയത് ഒരു തെരുവിലോ, ചന്തയിലോ അല്ലെന്നും സംസ്‌കാര സമ്പന്നരായ തലമുറയെ വാര്‍ത്തെടുക്കുന്ന ഒരു കലാലയത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ‘അറിവിവിന്‍റെ കാവല്‍ മാടങ്ങള്‍ കൂവല്‍ മാടങ്ങള്‍ ആകുമ്പോള്‍’ എന്ന തലക്കെട്ടോടെയാണ് ബാദുഷ തന്‍റെ പ്രതികരണം കുറിച്ചത്.

വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി കൂവിപ്പിച്ച സംഭവത്തില്‍ ടോവിനോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് താരത്തിന് പിന്തുണയുമായി എന്‍.എം ബാദുഷ എത്തിയത്.

https://www.facebook.com/badushanm.nm/posts/2041615905984328

0Shares