ഈ ചായക്കട ഒരു സംഭവം തന്നെ..!

  • Post category:news
  • Reading time:1 min read
You are currently viewing ഈ ചായക്കട ഒരു സംഭവം തന്നെ..!

അഹമ്മദാബാദ് : സാധാരണ ചായക്കടക്കാരനില്‍ തുടങ്ങി ഇന്ത്യന്‍ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയായ കഥയാണ് നരേന്ദ്ര മോദിയുടേത്. അതുകൊണ്ടുതന്നെ ആ ചായക്കടക്കും വലിയ പ്രാധാന്യമാണുള്ളത്. മേഡിയുടെ ജീവിതം തുടങ്ങിയ ആ ചായക്കടയെ ലോകവിനോദ സഞ്ചാരഭൂപടത്തില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കേന്ദ്ര ടൂറിസം വകുപ്പ്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗര്‍ റെയില്‍വെ സ്റ്റേഷനില്‍ സ്ഥിതിചെയ്യുന്ന ഈ ചായക്കട വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മയാണ് അറിയിച്ചത്.

റെയില്‍വെ സ്റ്റേഷനിലെ ചെറിയ ചായക്കടയുടെ രൂപം അതേപടി നിലനിര്‍ത്തുകയും ഒപ്പം നവീനസംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ത്തുമായിരിക്കും പദ്ധതി നടപ്പിലാക്കുക. മോദിയുടെ ജന്മദേശം എന്നതിലുപരി വളരെയേറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് ഗുജറാത്തിലെ വഡ്‌നഗര്‍. ഷര്‍മിഷ്ട തടാകം പോലുള്ള നിരവധി ആകര്‍ഷകമായ സ്ഥലങ്ങള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0Shares