ഈട; ഒരു ബലിദാനി ജനിക്കുമ്പോൾ ഒരു രക്തസാക്ഷിയും കൂടെ ജനിക്കുന്നു.അതാണ് കണ്ണൂരിന്റെ ഇന്നത്ത രാഷ്ട്രീയ സമവാക്യം

  • Post category:news
  • Reading time:2 mins read
You are currently viewing ഈട; ഒരു ബലിദാനി ജനിക്കുമ്പോൾ ഒരു രക്തസാക്ഷിയും കൂടെ ജനിക്കുന്നു.അതാണ് കണ്ണൂരിന്റെ ഇന്നത്ത രാഷ്ട്രീയ സമവാക്യം

യു.വി ഉമേഷ്‌

ഒരു ബലിദാനി ജനിക്കുമ്പോൾ ഒരു രക്തസാക്ഷിയും കൂടെ ജനിക്കുന്നു.അതാണ് കണ്ണൂരിന്റെ ഇന്നത്ത രാഷ്ട്രീയ സമവാക്യം.

“പാർട്ടി പറഞ്ഞാൽ ഞാനെന്തും ചെയ്യും,എടാ ഒരാൾ എത്രകാലം ജീവിച്ചു എന്നതിൽ അല്ല എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യം.പാർട്ടി പറഞ്ഞാൽ ഞാൻ ജയിലിൽ പോകും.എനിക്കതിൽ സന്തോഷമേയുള്ളൂ.”

ആരുടെയൊക്കെയോ സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി കാലഹരണപ്പെട്ട രാഷ്ട്രീയ കുടിപ്പകകളുടെ പേരിലുള്ള ഗതികേടിന്റെ രാഷ്ട്രീയ ജീവിതം പച്ചയായി സിനിമ പറഞ്ഞുവെയ്ക്കുന്നു.ഒരു കാവി കുടുംബത്തിലെ അംഗമായ നായകനും ചുവപ്പിന്റെ തണലിൽ ജീവിക്കുന്ന നായികയും തമ്മിലുള്ള പ്രണയമാണ് കണ്ണൂരിന്റെ ഇന്നിന്റെ രാഷ്ട്രീയത്തിലൂടെ സംവിധായകൻ പറഞ്ഞുവയ്ക്കുന്നത്.ഒരു ഹർത്താലിൽ തുടങ്ങി മറ്റൊരു ഹർത്താലിൽ വരെയാണ് പ്രണയത്തെ സിനിമ കാണിക്കുന്നത്. ഏതെങ്കിലും ഒരു സംഘടനയെ പ്രേത്യേകം മഹത്വവൽക്കരിക്കാതെ വളരെ റിയലിസ്റ്റികായ അവതരണവും ശക്തമായ തിരക്കഥയും ഹൃദയത്തിൽ തുളഞ്ഞുകയറുന്ന ഒരു പ്രണയവും സിനിമയ്ക്ക് പറയാൻ കഴിഞ്ഞു എന്നതിൽ സംവിധായകൻ കയ്യടി അർഹിക്കുന്നു.

“കൊല്ലാനും ചാകാനും തയാറായി നടക്കുന്ന ഒരുകൂട്ടം ജങ്ങളുണ്ട് പാർട്ടിക്ക്, അവർ നേതാക്കൾ എന്നല്ല ആരു പറഞ്ഞാലും കേൾക്കില്ല,കേൾക്കാൻ പാടില്ല.” ഒരു നേതാവ് പറയുന്ന ഈ വാക്കുകൾ ഇന്നാട്ടിലെ രാഷ്ട്രീയ അടിമത്വം അനുഭവിക്കുന്ന പാർട്ടി അണികൾ തിരിച്ചറിയപ്പെടേണ്ടതാണ്.രാഷ്ട്രീയ കൊലപാതകങ്ങളും സംഘർഷങ്ങളും

ആർക്കു വേണ്ടി?എന്തിന് വേണ്ടി?

ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്നതിന്റെയത്രയും ആസ്വാഭിവകമായി ഈ ലോകത്ത് മറ്റൊന്നില്ല എന്ന സത്യം ഗതികേടിന്റെ രാഷ്ട്രീയം അനുഭവിക്കുന്ന അണികൾ മനസ്സിലാക്കേണ്ട സമയം എന്നെ കഴിഞ്ഞിരിക്കുന്നു. അതിവൈകാരികമായ മാനസിക പിരിമുറുക്കത്തിലൂടെ കൊണ്ടുപോയി ഹൃദയഭേദകമായ പല കാഴ്ചകൾ കാട്ടിതരികയും, സിനിമ കഴിഞ്ഞാലും പ്രേക്ഷകനെ നന്നായി ചിന്ദിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമയായിരിക്കും ഈട.സിനിമയെയും ജീവിതത്തെയും ഗൗരവമായി കാണുന്ന ആളുകൾക്ക് മികച്ചൊരാനുഭവം ചിത്രം സമ്മാനിക്കും.

ഭാവിയിൽ ഷൈൻ നിഗം നമ്മളെ വിസ്മയിപിക്കും എന്നതിൽ എനിക്ക് സംശയമില്ല.കൂടാതെ പക്വതയുള്ള ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ നിമിഷ സജയനും സുരഭിയും ഷെര്ളിയും തിളങ്ങി. അലൻസിയർ,സുധി കോപ്പ, മണികണ്ഠൻ ആചാരി,സുജിത് ശങ്കർ എന്നിവരുടേതും മികച്ച പ്രകടങ്ങൾ തന്നെയായിരുന്നു.

മറ്റൊരു എടുത്തുപയേണ്ട മികവ് സിതാര ആലപിച്ച ‘മാരിവിൽ മായാണ’ എന്ന ഗാനമാണ്.ഹൃദയഭേദകമായ ഒരു അസാധ്യ ഗാനമായിരുന്നു.സിനിമയുടെ ആകെമൊത്തം ഫീലും ആ ഒരു ഗാനത്തിനുണ്ട്. അസാധ്യ ഗാനം.സിനിമ കാണുന്ന ആരെയും ഈ ഗാനം ഒന്ന് പിടിച്ചുലയ്ക്കും തീർച്ച. 2018 ലെ ഏറ്റവും മികച്ച സിനിമകളിൽ ഈടയും ഇടം നേടും എന്നതിൽ എനിക്ക് സംശയമില്ല.ഗൗരവമായ വിഷയത്തെ അതർഹിക്കുന്ന പരിഗണനയിൽ കാണാൻ കഴിയുന്നവർ മാത്രം തീയേറ്ററിലേക്ക്പോവുക. എന്റർടൈന്മെന്റ് മാത്രം പ്രതീക്ഷിച്ചു ടിക്കറ്റെടുക്കുന്നവർക് നിരാശയാകും തിരികെ കിട്ടുക.

റേറ്റിംഗ്:4/5

0Shares