കെയ്‌റോ: ഈജിപ്റ്റിലെ ന്യൂവാലി പ്രവിശ്യയില്‍ സുരക്ഷാ ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഏറ്റുമുട്ടലില്‍ രണ്ടു അക്രമികള്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
