ഇ.പി ജയരാജന്‍ ക്ഷേത്രത്തില്‍ എത്തിയത് സാസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍; മനോരമ ന്യൂസ് ഓണ്‍ലൈനില്‍ വന്നപ്പോള്‍ വാര്‍ത്ത ‘തിരക്ക് കുറഞ്ഞ സന്ധ്യാസമയത്ത്, ഷര്‍ട്ടൂരി ക്ഷേത്രത്തില്‍ കയറി രഹസ്യമായി പ്രാര്‍ത്ഥിച്ച് മടങ്ങിയെ’ന്നായി; പരാതി നല്‍കാനൊരുങ്ങി ക്ഷേത്ര ഭാരവാഹികള്‍

  • Post category:news
  • Reading time:2 mins read
You are currently viewing ഇ.പി ജയരാജന്‍ ക്ഷേത്രത്തില്‍ എത്തിയത് സാസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍; മനോരമ ന്യൂസ് ഓണ്‍ലൈനില്‍ വന്നപ്പോള്‍ വാര്‍ത്ത ‘തിരക്ക് കുറഞ്ഞ സന്ധ്യാസമയത്ത്, ഷര്‍ട്ടൂരി ക്ഷേത്രത്തില്‍ കയറി രഹസ്യമായി പ്രാര്‍ത്ഥിച്ച് മടങ്ങിയെ’ന്നായി; പരാതി നല്‍കാനൊരുങ്ങി ക്ഷേത്ര ഭാരവാഹികള്‍

കണ്ണൂര്‍: സാസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇ.പി ജയരാജന്‍ എം.എല്‍.എ എത്തിയ സംഭവം, മനോരമ ന്യൂസ് ഓണ്‍ലൈന്‍ വളച്ചൊടിച്ചതില്‍ മൃദംഗശൈലേശ്വരി ക്ഷേത്ര കമ്മിറ്റിക്ക് അതൃപ്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തെ വിവാദങ്ങലിലേക്ക് വലിച്ചിഴയ്ക്കരുതെന്നും പൊതു പരിപാടിയ്ക്കായി ജനപ്രതിനിധി ക്ഷേത്രത്തില്‍ എത്തിയതിനെ ചില പത്ര, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളച്ചൊടിയ്ക്കുന്നത് ശരിയായ രീതിയല്ലെന്നും ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

തങ്ങള്‍ ക്ഷണിച്ചതിനെത്തുടര്‍ന്ന് എത്തിയ ഉദ്ഘാടകനെ, മനോരമ മനപൂര്‍വ്വം അപമാനിച്ചുവെന്നാണ് പരാതി. നൂറുകണക്കിന് ഭക്തജനങ്ങള്‍ക്ക് മുന്നിലൂടെ ക്ഷേത്രത്തിലെത്തിയെ എം.എല്‍.എയുടെ സന്ദര്‍ശനത്തെ രഹസ്യസന്ദര്‍ശനമാക്കി മാറ്റിയത് മനോരമ പോലുള്ള വലിയ പാരമ്പര്യമുള്ള മാധ്യമസ്ഥാപനത്തിന് നിരക്കുന്ന പണിയല്ലെന്നും, ക്ഷേത്രം ഭാരവാഹി പ്രമുഖ ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്‍റെയും പൂരമഹോത്സവകമ്മിറ്റിയുടെയും ക്ഷണത്തെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ ശ്രീ. ഇ.പി.ജയരാജന്‍.എം.എം.എല്‍യെ മുഴക്കുന്ന് ടൗണില്‍വച്ച് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും കളരിപ്പയറ്റിന്‍റെയും അകമ്പടിയോടെ ദേവസ്വം പ്രതിനിധികള്‍, പൂരമഹോത്സവ ആഘോഷകമ്മിറ്റി ഭാരവാഹികള്‍, അംഗങ്ങള്‍, ഭക്തജനങ്ങള്‍, നാട്ടുകാര്‍, കളരിസംഘം പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ഘോഷയാത്രയോടെയാണ് ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചത്.

തുടര്‍ന്ന് ക്ഷേത്രത്തിലെ പുരാതനവും അപൂര്‍വവും അമൂല്യവുമായ ചുവര്‍ചിത്രങ്ങളും ശില്‍പ-കൊത്തുപണികളും കാണുന്നതിനും അവ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാരില്‍നിന്നുള്‍പ്പെടെ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും ബഹു. എം.എല്‍.എയോട് അഭ്യര്‍ത്ഥിക്കുകയും എം.എല്‍.എ ദേവസ്വം പ്രതിനിധികളോടൊപ്പം ക്ഷേത്രത്തില്‍ പ്രവേശിച്ച് അവ കാണുകയുമാണുണ്ടായത്. തുടര്‍ന്ന് പൂരോത്സവ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയും പത്മശ്രീ നേടിയ ശ്രീമതി മീനാക്ഷിയമ്മ ഗുരുക്കള്‍ക്ക് ഉപഹാരം നല്‍കി പ്രസംഗിക്കുകയും ദേവസ്വം ബോര്‍ഡ് ഓഫീസ് സന്ദര്‍ശിക്കുകയും ചെയ്ത ശേഷമാണ് തിരിച്ചുപോയത്.

സംഭവത്തില്‍ എത്രയും പെട്ടന്ന് തന്നെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കും. ക്ഷേത്രത്തിന്‍റെ പേര് മോശമാക്കുന്നതിന് വേണ്ടിയുള്ള ഗൂഡാലോചന ഇതില്‍ നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും ക്ഷേത്രം ഭാരവാഹി പറഞ്ഞു. തിരക്ക് കുറഞ്ഞ സന്ധ്യാസമയത്ത്, ഷര്‍ട്ടൂരി ക്ഷേത്രത്തില്‍ കയറി രഹസ്യമായി ഇ.പി ജയരാജന്‍ പ്രാര്‍ത്ഥിച്ച് മടങ്ങിയെന്നാണ് മനോരമയില്‍ വന്ന റിപ്പോര്‍ട്ട്. നിയമന വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം നഷ്ടമായിരിക്കുന്ന സമയത്ത്, വിമര്‍ശനങ്ങളില്‍ നിന്നും നടപടികളില്‍ നിന്നും രക്ഷേതേടാനായി ഇ.പി ക്ഷേത്രത്തില്‍ എത്തിയെന്നും മനോരമ ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

0Shares