ന്യൂഡല്‍ഹി: ഇ. അഹമ്മദ് എം പി പാര്‍ലമെന്റില്‍ കുഴഞ്ഞ് വീണു. തല്‍ക്ഷണം അദ്ദേഹത്തെ ആര്‍.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ബജറ്റ് സമ്മേളന പ്രസംഗത്തിനിടെയാണ് സംഭവം. വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചു.

തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നറിയുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുഴഞ്ഞ് വീണതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പല പ്രമുഖ വ്യക്തികളും ആശുപത്രിയില്‍ എത്തി ഇ.അഹമ്മദിനെ സന്ദര്‍ശിച്ചു.