‘ഇഷ്ടത്തിന് ഒരര്‍ഥമേ ഉള്ളോ?; വാലന്റൈന്‍സ് ഡേ ആഘോഷത്തിനിടെ അമ്മ അഭിനയിച്ച സീന്‍ ഷെയര്‍ ചെയ്ത് കാമുകീ കാമുകന്‍മാര്‍ക്ക് ഒരു താക്കീത് നല്‍കി കാളിദാസ് ജയറാം

  • Post category:news
  • Reading time:1 min read
You are currently viewing ‘ഇഷ്ടത്തിന് ഒരര്‍ഥമേ ഉള്ളോ?; വാലന്റൈന്‍സ് ഡേ ആഘോഷത്തിനിടെ അമ്മ അഭിനയിച്ച സീന്‍ ഷെയര്‍ ചെയ്ത് കാമുകീ കാമുകന്‍മാര്‍ക്ക് ഒരു താക്കീത് നല്‍കി കാളിദാസ് ജയറാം

കൊച്ചി: വാലന്റൈന്‍സ് ഡേയുടെ ആഘോഷത്തിലാണ് ഇന്ന് ലോകം. എല്ലാവരില്‍ നിന്നും വ്യത്യസ്തമായൊരു പ്രണയദിനാശംസയാണ് മലയാളികളുടെ സ്വന്തം കാളിദാസ് ജയറാം തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാര്‍വതിയും ശ്രീനിവാസനും ഒരുമിച്ചഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ അക്കരെ അക്കരെ അക്കരെയിലെ ഒരു രംഗമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരിക്കുന്നത്. അമ്മ അഭിനയിച്ച ഒരു സിനിമയിലെ രംഗം ഷെയര്‍ ചെയ്തുകൊണ്ടാണ് കാളിദാസ് പ്രണയ ദിനത്തില്‍ കാമുകന്‍മാര്‍ക്ക് ഒരു വ്യത്യസ്ത സന്ദേശം നല്‍കുന്നത്.‘ഇഷ്ടത്തിന് ഒരര്‍ഥമേ ഉള്ളോ? ഒരു സഹോദരനെ പോലെ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ടു എന്നല്ലാതെ’.. ഇതായിരുന്നു പാര്‍വതി അവതരിപ്പിച്ച സേതുലക്ഷ്മിയടെ ഡയലോഗ്. ഇതോടെ ശ്രീനിവാസന്‍ അഭിനയിച്ച കോണ്‍സ്റ്റബിള്‍ വിജയന്‍ ഇതിന് കൊടുക്കുന്നത് ഒരു മറുപടിയാണ് രസകരം. ‘കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാര്‍ എന്നു പറഞ്ഞ് സ്‌നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു- എന്ന ഡയലോഗ് എക്കാലത്തേയും ഹിറ്റ് ഡയലോഗുകളില്‍ ഒന്നും ആയിരുന്നു. ഹാപ്പി വാലന്റൈസ് ഡേ എന്ന ഹാഷ്ടാഗില്‍ ഈ ദൃശ്യമാണ് താരം പോസ്റ്റ് ചെയ്തത്. ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് ഹിറ്റാവുകയും ചെയ്തു. എന്തായാലും താരത്തിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

0Shares