ഇഷ്ടതാരത്തോടൊപ്പം സെല്‍ഫി മോഹം മൂത്ത് മൂത്ത് ഒടുവില്‍!…

  • Post category:news
  • Reading time:1 min read
You are currently viewing ഇഷ്ടതാരത്തോടൊപ്പം സെല്‍ഫി മോഹം മൂത്ത് മൂത്ത് ഒടുവില്‍!…

റാഞ്ചി: പണ്ടൊക്കെ ഒരു ഓട്ടോഗ്രാഫ് ലഭിക്കുന്നതിനായി ആരാധകര്‍ മണിക്കൂറുകളോളം കാത്തുനിന്നിരുന്ന അനുഭവങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. ഓട്ടോഗ്രാഫ് മാറി സെല്‍ഫിയും കാത്തിരിപ്പ് മാറി പിന്തുടരലുമായി മാറിക്കഴിഞ്ഞു. അത്തരം ഒരു കഥയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിക്കുണ്ടായത്. കൊല്‍ക്കത്തയില്‍ നിന്നും റാഞ്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ധോണിയുടെ കാര്‍ ഒരു ആരാധിക തടയുകയായിരുന്നു. ഡല്‍ഹി മുതല്‍ റാഞ്ചി വരെ ഈ പെണ്‍കുട്ടി ഈ വിക്കറ്റ് കീപ്പറുടെ പിന്നില്‍ കൂടുകയായിരുന്നു. പ്രിയതാരത്തിനൊപ്പം ഒരു സെല്‍ഫി-അതു മാത്രമാണ് ഈ പെണ്‍കുട്ടിയുടെ ആവശ്യം.

ഏകദേശം അഞ്ച് മിനിട്ടോളം പെണ്‍കുട്ടി വാഹനം തടഞ്ഞു മുന്നില്‍ നിന്നു. മുന്നില്‍ നിന്നും മാറി വഴി നല്‍കണമെന്ന് ധോണിതന്നെ ആവശ്യപ്പെട്ടിട്ടും അതു കേള്‍ക്കുന്നതിനുള്ള മൂഡിലായിരുന്നില്ല പെണ്‍കുട്ടി. നെട്ടോട്ടത്തിനും കാത്തിരിപ്പിനും ശേഷം പെണ്‍കുട്ടിക്ക് നിരാശയായിരുന്നു ഫലം. എന്തായാലും ഈ ആരാധിക പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ല. സെല്‍ഫിക്കായി താന്‍ അദ്ദേഹത്തിന്റെ വീടിന്റെ മുന്നില്‍ കാത്തു നില്‍ക്കുമെന്നും തന്റെ ആഗ്രഹം പൂര്‍ത്തിയാക്കി മാത്രമെ പിന്മാറുകയുള്ളുവെന്നും പെണ്‍കുട്ടി പറഞ്ഞു. മുമ്പൊരിക്കല്‍ വിമാനത്താവളത്തിലേക്ക് സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന പെണ്‍കുട്ടിക്കൊപ്പം ധോണി സെല്‍ഫി എടുത്തിരുന്നു. ഇത് നവമാധ്യമങ്ങള്‍ കൊണ്ടാടുകയും ഉണ്ടായി.

0Shares