ഇവര്‍ക്ക് ഒരുലൈക്ക്, വെള്ളപ്പൊക്കം വകവയ്ക്കാതെ ഒരു സ്വാതന്ത്ര്യദിനാഘോഷം

  • Post category:news
  • Reading time:1 min read
You are currently viewing ഇവര്‍ക്ക് ഒരുലൈക്ക്, വെള്ളപ്പൊക്കം വകവയ്ക്കാതെ ഒരു സ്വാതന്ത്ര്യദിനാഘോഷം

ഗുവഹാട്ടി: ചുറ്റും വെള്ളം കയറി വെള്ളംകയറി നില്‍ക്കുകയാണെങ്കിലും അതൊന്നും വകവെക്കാതെ ഇവര്‍ ദേശീയ പതാക ഉയര്‍ത്തുകയും ജനഗണമനയും വന്ദേമാതരവും പാടുകയും ചെയ്തു. പ്രളയക്കെടുതിയില്‍ പെട്ട അസമില്‍ നിന്നാണ് വ്യത്യസ്തമായൊരു സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വാര്‍ത്ത. ചുറ്റുപാടും മലവെള്ളപ്പാച്ചിലില്‍ മുങ്ങിക്കിടക്കുന്ന അസമിലെ ധുബൂരി ജില്ലയിലെ നസ്‌കാര എല്‍.പി സ്‌കൂളിലാണ് വെള്ളത്തില്‍ മുങ്ങിയൊരു സ്വാതന്ത്ര്യദിനാഘോഷം. നാല് അധ്യാപകരും രണ്ട് വിദ്യാര്‍ഥികളുമാണ് ഇവിടെ സ്വാന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി അസമിലെ പലഭാഗങ്ങളും മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തിലാണ്. മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.

ഹെഡ്മാസ്റ്ററായ തസിം സിക്ദെര്‍, അധ്യാപകരായ നൃപെന്‍ രാഭ, ജായ്ദേവ് റോയ്, മിസനൂര്‍ റഹ്മാന്‍, മുന്നാം ക്ലാസ് വിദ്യാര്‍ഥികളായ ജിയറുള്‍ അലി ഖാന്‍ എന്നിവരാണ് സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തത്. ഇവര്‍ കഴുത്തോളമുള്ള ജലത്തില്‍ കിടന്ന് ദേശീയ പതാക ഉയര്‍ത്തുകയും ജനഗണമനയും വന്ദേമാതരവും പാടുകയും ചെയ്തു. അധികനേരം കുട്ടികളെ വെള്ളത്തില്‍ നിര്‍ത്താതിരിക്കാന്‍ സാധിക്കാത്തതുകൊണ്ട് ചടങ്ങ് നേരത്തെ അവസാനിപ്പിച്ചു.
കനത്തമഴയെത്തുടര്‍ന്ന് ഓഗസ്റ്റ് 13 മുതല്‍ നാലുദിവസത്തോളമായി ഈ പ്രദേശം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. എന്തുവന്നാലും സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന് വിദ്യാര്‍ഥികളുടെ ആഗ്രഹമായിരുന്നുവെന്ന് അധ്യാപകന്‍ മിസനൂര്‍ റഹ്മാന്‍ പറയുന്നു. ആകെ 35 വിദ്യാര്‍ഥികളാണ് സ്‌കൂളിലാകെയുള്ളത്.

0Shares