ഇറോം ശര്‍മിളക്ക് തിരുവനന്തപുരത്ത് ഉജ്ജ്വല സ്വീകരണം; പിണറായിയെയും വി.എസിനെയും കാണും.

  • Post category:news
  • Reading time:1 min read
You are currently viewing ഇറോം ശര്‍മിളക്ക് തിരുവനന്തപുരത്ത് ഉജ്ജ്വല സ്വീകരണം; പിണറായിയെയും വി.എസിനെയും കാണും.

തിരുവനന്തപുരം: മണിപ്പൂര്‍ മനുഷ്യാവകാശ സമര നായിക ഇറോം ശര്‍മിള തിരുവനന്തപുരത്ത് എത്തി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ഇറോം ശര്‍മിളയ്ക്ക് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇറോം മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂരിലെ പ്രത്യേക സൈനിക അധികാരം (അഫ്‌സ്പ) പിന്‍വലിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് കേരളത്തിന്റെ സഹായം തേടുമെന്ന് ഇറോം ശര്‍മിള വ്യക്തമാക്കി.

മണിപ്പൂരിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇക്കഴിഞ്ഞ 13-നാണ് ഇറോം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെത്തിയത്. കേരളത്തില്‍ ഒരുമാസത്തോളം അവര്‍ വിശ്രമ ജീവിതം നയിക്കും. 16 വര്‍ഷം നീണ്ട പോരാട്ടത്തിന് അന്ത്യം കുറിച്ചാണ് ഇറോം ശര്‍മിള തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ തൗബാല്‍ മണ്ഡലത്തില്‍ മത്സരിച്ച ഇറോം ശര്‍മിളയ്ക്ക് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. സ്വന്തം പാര്‍ട്ടിയായ പീപ്പിള്‍ റിസേര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സിന്റെ ബാനറില്‍ മത്സരിച്ച ഇറോം ശര്‍മിളയ്ക്ക് നേടാന്‍ സാധിച്ചത് വെറും 90 വോട്ടുകള്‍ മാത്രമായിരുന്നു.

0Shares