ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ വെടിവയ്പ്പ്: എട്ടുപേര്‍ക്ക് പരിക്കേറ്റു.

  • Post category:news
  • Reading time:1 min read
You are currently viewing ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ വെടിവയ്പ്പ്: എട്ടുപേര്‍ക്ക് പരിക്കേറ്റു.

തെഹ്‌റാന്‍: ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ അതിക്രമിച്ചു കയറിയ അക്രമി പാര്‍ലമെന്റില്‍ വെടിവപ്പ് നടത്തി. പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ച അക്രമി സുരക്ഷ ഗാര്‍ഡുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വെടിവെപ്പില്‍ എട്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാര്‍ലമെന്റിനുള്ളില്‍ ചിലരെ ബന്ദിയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

വെടിവെപ്പിനെ തുടര്‍ന്ന് പാര്‍ലമെന്റ് മന്ദിരം സുരക്ഷാസേന വളഞ്ഞു. അക്രമിയും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇമാം ആയത്തുല്ല ഖൊമേനിയുടെ തെഹ്‌റാനിലെ ശവകുടീരത്തിനു നേരെയും വെടിവെപ്പു നടന്നതായാണ് റിപ്പോര്‍ട്ട്.

0Shares