
യാത്ര ചെയ്ത ബസിന്‍റെ ബസ് ഡ്രൈവറെയും ജീവനക്കാരെയും വിറപ്പിച്ച് ബോണറ്റിന് മുകളില്‍ കയറി ഇരുന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആലപ്പുഴ ജില്ലയില്‍ ഓടുന്ന ഒരു സ്വകാര്യബസിലാണ് സംഭവം. ബോണറ്റില്‍ ഡ്രൈവറുടെ ഇടത് വശത്തിരുന്ന യുവതി ഇടക്ക് സ്റ്റിയറിംഗിലും കയറിപ്പിടിക്കുന്നുണ്ട്.
യാത്രയ്ക്കിടയില്‍ തനിക്കിറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല എന്ന കാരണത്താലായിരുന്നു യുവതിയുടെ പ്രതിഷേധമെന്നാണ് ലഭിക്കുന്ന വിവരം. ബസ് തനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിലേക്ക് തിരിച്ചു വിടാനും യാത്രക്കാരുടെ കാര്യം നോക്കേണ്ടെതില്ലെന്നും യുവതി പറയുന്നുണ്ട്. അതിനിടയില്‍ സംസാരിക്കാന്‍ ചെന്ന ജീവനക്കാരോട് പരിധി വിട്ട് അസഭ്യപ്രയോഗങ്ങളും നടത്തുന്നുണ്ട്. പെണ്ണുങ്ങള്‍ ആണെങ്കിലും സഹിക്കുന്നതിനും പരിധിയുണ്ട്,
വേണമെങ്കില്‍ അടിച്ചു തീര്‍ക്കാമെന്നും യുവതി പറയുന്നുണ്ട്. ഈ സംസാരത്തിനിടെ ഡ്രൈവറും കണ്ടക്ടറും ഒന്ന് ചൂളിപോകുന്നതായും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ഒന്നുമറിയില്ലെന്നാണ് മാവേലിക്കര പോലിസ് വ്യക്തമാക്കിയിട്ടുള്ളത്. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സംഭവത്തെക്കുറിച്ചറിയില്ല. ആര്‍ക്കും ഒന്നും അറിയില്ലെങ്കിലും സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
https://www.youtube.com/watch?v=ErFZDCYQQ4k
