ഇരുമുടിക്കെട്ടില്ലാതെ യുവാക്കള്‍ക്കൊപ്പം ശബരിമല ദര്‍ശനത്തിനായി  യുവതി എത്തി; സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing ഇരുമുടിക്കെട്ടില്ലാതെ യുവാക്കള്‍ക്കൊപ്പം ശബരിമല ദര്‍ശനത്തിനായി  യുവതി എത്തി; സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്

ശബരിമല: ശബരിമല ദര്‍ശനത്തിന് താത്പര്യമുണ്ടെന്നും സുരക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ട് യുവതി പോലീസിനെ സമീപിച്ചു. കോഴിക്കോട് സ്വദേശിയായ ബിന്ദു എന്ന യുവതിയാണ് എരുമേലി പോലീസിന് സമീപിച്ചത്. ഇരുമുടികെട്ടില്ലാതെയാണ് രണ്ട് യുവാക്കള്‍ക്കൊപ്പം യുവതി എരുമേലിയിലെത്തിയത്. എന്നാല്‍ സുരക്ഷ നല്‍കാനാവില്ലെന്ന് എരുമേലി പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് യുവതി പമ്പയിലേക്ക് പോയി. പമ്പയില്‍ ക്യാമ്പ് ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരെ കാണുകയാണ് ലക്ഷ്യം. യുവതിയോടൊപ്പം തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ പലതും ശബരിമലയില്‍ നിന്ന് മടങ്ങി. ചിത്തിര ആട്ട വിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും.

0Shares