ഇരുപത്തൊന്നു വയസേയുള്ളൂ എനിക്ക്, സിനിമയില്‍ എത്ര വേണമെങ്കിലും പ്രണയിക്കാം, കരിയര്‍ മാത്രമേ ഇപ്പോള്‍ മനസിലുള്ളൂ: അഹാന

  • Post category:news
  • Reading time:1 min read
You are currently viewing ഇരുപത്തൊന്നു വയസേയുള്ളൂ എനിക്ക്, സിനിമയില്‍ എത്ര വേണമെങ്കിലും പ്രണയിക്കാം, കരിയര്‍ മാത്രമേ ഇപ്പോള്‍ മനസിലുള്ളൂ: അഹാന

നടൻ കൃഷ്ണകുമാറിന്‍റെ മകളും നടിയുമായ അഹാന തന്‍റെ പുരുഷസങ്കൽപങ്ങളെ പറ്റി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത് മറ്റുള്ളവരില്‍ നിന്നും തികച്ചും വിത്യസ്തമായ രീതിയിലാണ്. ലവ്, അറേഞ്ച്ഡ് എന്നതൊന്നും പ്രശ്‌നമല്ല. നല്ല സ്വഭാവമുള്ള പയ്യനാകണമെന്നേയുള്ളൂ. നല്ല പയ്യന്‍ എന്നാല്‍ വ്യക്തിത്വവും സത്യസന്ധതയുമുള്ളയാള്‍. സുന്ദരനാണെങ്കിലും സ്വഭാവം അലവലാതിയാണെങ്കില്‍ തീര്‍ന്നില്ലേ? അഹാന ചോദിക്കുന്നു.

‘ചെറിയ ചില പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോൾ കരിയര്‍ മാത്രമേ മനസിലുള്ളൂ എന്നും പറയുന്നു. ഇരുപത്തൊന്നു വയസേ തനിക്ക് ആയിട്ടുള്ളൂ. സിനിമയില്‍ എത്ര വേണമെങ്കിലും പ്രണയിക്കാം. ലവ്, അറേഞ്ച്ഡ് എന്നതൊന്നും പ്രശ്‌നമേയല്ല. ഒരു അഭിമുഖത്തിലാണ് അഹാന തന്‍റെ മനസ് തുറന്നത്.

0Shares