ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടെ കാശ്മീരിലുണ്ടായത് ആറ് ഭീകരാക്രമണങ്ങള്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടെ കാശ്മീരിലുണ്ടായത് ആറ് ഭീകരാക്രമണങ്ങള്‍.

ശ്രീനഗര്‍: കാശ്മീരില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഉണ്ടായത് ആറു ഭീകരാക്രമണങ്ങള്‍. ഇന്ത്യന്‍ സേനയും ഭീകകരും തമ്മിലുണ്ടായ ഈ ഏറ്റുമുട്ടലില്‍ 13 സൈനികര്‍ക്കാണ് പരിക്കേറ്റത്. ദക്ഷിണ കാശ്മീരില്‍ അഞ്ചും ഉത്തരകാശ്മീരില്‍ ഒന്നുമാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായും ഏറ്റുമുട്ടല്‍ നടക്കുന്നതായുമാണ് റിപ്പോര്‍ട്ട്.

അനന്ത്‌നാഗില്‍ റിട്ട.ഹൈക്കോടതി ജഡ്ജിയുടെ വീട്ടിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ഭീകരര്‍ സൈന്യത്തിന്റെ തോക്കുകള്‍ തട്ടിയെടുക്കുകയും ചെയ്തതായാണ് വിവരങ്ങള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുത്തിട്ടുണ്ട്.

0Shares