ഇരിട്ടിയില്‍ വന്‍ സ്‌ഫോടനം; മുസ്ലീം ലീഗ് ഓഫീസില്‍ നിന്ന് ബോംബുകളും മാരകായുധങ്ങളും പിടിച്ചെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing ഇരിട്ടിയില്‍ വന്‍ സ്‌ഫോടനം; മുസ്ലീം ലീഗ് ഓഫീസില്‍ നിന്ന് ബോംബുകളും മാരകായുധങ്ങളും പിടിച്ചെടുത്തു

കണ്ണൂര്‍: ഇരിട്ടിയിലെ  മുസ്ലീം ലീഗ് ഓഫീസില്‍  വന്‍ സ്ഫോടനം. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടത്തിനുള്ളിലാണ് സ്ഫോടനം നടന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.  ഓഫീസില്‍ നിന്ന് ബോംബുകളും മാരകായുധങ്ങളും പിടിച്ചെടുത്തു.

മൂന്ന് വടിവാളുകള്‍, ഇരുമ്പ് ദണ്ഡുകള്‍, ഇരുമ്പു പൈപ്പുകള്‍, മൂന്ന് ബോംബുകള്‍ എന്നിവയാണ് കണ്ടെടുത്തത്. പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സ്ഫോടനത്തില്‍ കെട്ടിടത്തിന് പുറത്തുണ്ടായിരുന്ന രണ്ടു കാറുകള്‍ക്ക് കേടുപറ്റി. സമീപത്തെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്ത് പരിശോധന തുടരുകയാണ്. 

0Shares