ഇരട്ടക്കുട്ടികള്‍ വാഷിംങ് മെഷീനില്‍ കുരുങ്ങി; പിന്നീട് സംഭവിച്ചത് ആരെയും ഞെട്ടിപ്പിക്കുന്ന കാഴ്ച.

  • Post category:news
  • Reading time:1 min read
You are currently viewing ഇരട്ടക്കുട്ടികള്‍ വാഷിംങ് മെഷീനില്‍ കുരുങ്ങി; പിന്നീട് സംഭവിച്ചത് ആരെയും ഞെട്ടിപ്പിക്കുന്ന കാഴ്ച.


ന്യൂഡല്‍ഹി: കളിയ്ക്കുന്നതിനിടെ ഇരട്ടക്കുട്ടികള്‍ വാഷിംങ് മെഷീനില്‍ വീണുമരിച്ചു. വെള്ളം നിറച്ചുവെച്ച വാഷിംങ് മെഷീനില്‍ വീണാണ് മൂന്ന് വയസ്സുകാര ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ രോഹിണിയിലായിരുന്നു അതി ദാരുണമായ സംഭവം. അമ്മ സോപ്പുപൊടിക്കായി പോയ സമയത്താണ് കളിച്ചുക്കൊണ്ടിരുന്ന നിഷാന്ത്, നക്ഷ്യ എന്നീ കുട്ടികള്‍ വാഷിംങ് മെഷീനിലെ വെള്ളത്തില്‍ വീണത്. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് കുട്ടികളുടെ പിതാവ് രവീന്ദര്‍ വീട്ടിലെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് 12 ലിറ്ററിലധികം വെള്ളം നിറച്ചുവച്ചിരുന്ന വാഷിംങ് മെഷീനില്‍ നിന്ന് കുട്ടികളെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കുട്ടികളുടെ മരണം സ്ഥിരീകരിച്ചത്. വാഷിംങ് മെഷീനുള്ളില്‍ കടന്ന കുട്ടികള്‍ മെഷീന്‍ ഓണാക്കിയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്. മരണം സ്ഥിരീകരിച്ചതോടെ കുട്ടികളുടെ മൃതദേഹം ബാബ സാഹേബ് അംബേദ്കര്‍ ആശുപത്രിയിലേയ്ക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സിആര്‍പിസിയിലെ 174ാം വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares