ഇപ്പോഴുള്ള സാഹചര്യം ഭയാനകം, ഇത് ഞാന്‍ വളര്‍ന്ന ഇന്ത്യയല്ല: വിശാല്‍ ഭരദ്വാജ്

  • Post category:news
  • Reading time:1 min read
You are currently viewing ഇപ്പോഴുള്ള സാഹചര്യം ഭയാനകം, ഇത് ഞാന്‍ വളര്‍ന്ന ഇന്ത്യയല്ല: വിശാല്‍ ഭരദ്വാജ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം ശക്തമാവുകയാണ്. ഇതിനെതിരെ മലയാളത്തിലെയും ഹിന്ദിയിലെയും താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകനും സംഗീതസംവിധായകനുമായ വിശാല്‍ ഭരദ്വാജാണ് സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

താന്‍ വളര്‍ന്ന ഇന്ത്യ ഇങ്ങനെയായിരുന്നില്ല എന്നാണ് വിശാല്‍ ഭരദ്വാജ് പറയുന്നത്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കുന്നതിനാല്‍ നിലവിലെ സാഹചര്യം ഭയാനകമാണ്, ഇത് ഞാന്‍ വളര്‍ന്ന ഇന്ത്യയല്ല- വിശാല്‍ ഭരദ്വാജ് പറയുന്നു. നിലവിലെ സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തുകൊണ്ടും വിശാല്‍ ഭരദ്വാജ് പ്രതിഷേധം രേഖപ്പെടുത്തി.

0Shares