ഇപ്പോഴും നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു; പറയേണ്ട കാര്യങ്ങള്‍ തന്നെയാണ് കത്തിലൂടെ പറഞ്ഞത്; പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയ സംഭവത്തിൽ പ്രതികരണവുമായി നസറുദ്ധീന്‍ ഷാ

  • Post category:news
  • Reading time:1 min read
You are currently viewing ഇപ്പോഴും നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു; പറയേണ്ട കാര്യങ്ങള്‍ തന്നെയാണ് കത്തിലൂടെ പറഞ്ഞത്;  പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയ സംഭവത്തിൽ പ്രതികരണവുമായി നസറുദ്ധീന്‍ ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിൽ കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് നടന്‍ നസീറുദ്ധീന്‍ ഷാ. രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളിലും അക്രമങ്ങളിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. നടന്‍ നസീറുദ്ധീന്‍ ഷായും കത്തെഴുതിയവരില്‍ ഉള്‍പ്പെട്ടിരുന്നു.

താന്‍ ഇപ്പോഴും അന്നത്തെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്നും പറയേണ്ട കാര്യങ്ങള്‍ തന്നെയാണ് കത്തിലൂടെ പറഞ്ഞതെന്ന് ഉറച്ചു വിശ്വസിക്കുന്നെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞു. മുംബൈയില്‍ നടന്ന ഇന്ത്യ ഫിലിം പ്രോജക്റ്റിന്‍റെ ഒന്‍പതാം എഡിഷനില്‍ ആനന്ദ് തിവാരിയുമായി നടത്തിയ സംഭാഷണത്തിലാണ് നസീറുദ്ധീന്‍ ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞാന്‍ പറയേണ്ട കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞതെന്ന ബോധ്യം ഇപ്പോഴുമുണ്ട്. ഞാന്‍ അതില്‍ ഉറച്ചുനില്‍ക്കുന്നു. കാര്യമായ ജോലികളൊന്നുമില്ലാത്ത നിരവധി ആളുകള്‍ എന്നെ പല രീതിയിലും ആക്രമിച്ചു. ഇതൊന്നും എന്നെ ബാധിക്കാന്‍ പോകുന്നില്ല. എന്നാല്‍ ഈ തുറന്ന വെറുപ്പ് എന്നെ ബാധിക്കും’- ഷാ പറഞ്ഞു.

0Shares