തിരുവനന്തപുരം: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരണമായ കേരളകര്‍ഷകന്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തില്‍ കര്‍ഷകര്‍ക്കും പങ്കെടുക്കാം. ‘കൃഷി -വൈവിധ്യം, സമൃദ്ധി, സംസ്‌ക്കാരം’ എന്നതാണ് ഈ വര്‍ഷത്തെ വിഷയം. 12x 18 വലിപ്പമുളള കളര്‍ ഫിലിം പ്രിന്റുകളാണ് മത്സരത്തിനായി അയക്കേണ്ടത്. ഫോട്ടോയോടൊപ്പം നല്ല റെസല്യൂഷനുളള സോഫ്റ്റ് കോപ്പിയും ഉളളടക്കം ചെയ്യേണ്ടതാണ്. നേരത്തെ മത്സരത്തിനയച്ചിട്ടുളള ഫോട്ടോകള്‍ പരിഗണിക്കുന്നതല്ല. ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയക്കാവുന്നതാണ്.
കവറിനു പുറത്ത് സംസ്ഥാനതല കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരം- 2017 എന്ന് എഴുതിയിരിക്കണം. മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നയാളിന് 25,000 രൂപയും, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 15,000, 10,000 രൂപയും കൂടാതെ 10 പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 2,500 രൂപ വീതവും നല്‍കുന്നു. ഫോട്ടോകള്‍ എഡിറ്റര്‍, കേരളകര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍ പി.ഒ. തിരുവനന്തപുരം 3 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 31 നു മുമ്പായി അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2314358, 0471 2318186.
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു; കര്‍ഷകര്‍ക്കും പങ്കെടുക്കാം