തിരുവനന്തപുരം: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് കേരളത്തിലെ സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സഹകരണ ഹര്‍ത്താല്‍ നടത്തുന്നു. സംസ്ഥാനത്ത് എമ്പാടുമുള്ള സഹകരണ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഹര്‍ത്താലിനോടനുബന്ധിച്ച് പതിനാല് ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടന്നു.

സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഉപഭോക്താക്കള്‍ വലഞ്ഞു. അസാധുവായ നോട്ടുകള്‍ സ്വീകരിക്കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അനുമതി നല്‍കുക, ജില്ലാ ബാങ്കുകളുടെ ചെസ്റ്റ് ബ്രാഞ്ചുകളില്‍ സൂക്ഷിച്ചിട്ടുള്ള നോട്ടുകള്‍ റിസര്‍വ്ബാങ്ക് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സഹകരണ ഹര്‍ത്താല്‍.
