ഇന്ന് വിരമിക്കല്‍ ദിനമെങ്കിലും ജസ്റ്റിസ് കര്‍ണന്‍ ഇപ്പോഴും ഒളിവില്‍ തന്നെ.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ന് വിരമിക്കല്‍ ദിനമെങ്കിലും ജസ്റ്റിസ് കര്‍ണന്‍ ഇപ്പോഴും ഒളിവില്‍ തന്നെ.

ന്യൂഡല്‍ഹി:കോടതിയലക്ഷ്യ കേസില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി നേരിടുന്ന കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് കര്‍ണന് ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കേണ്ട ദിവസം. എന്നാല്‍ കര്‍ണ്ണന്‍ ഇപ്പോഴും ഒളിവില്‍ തന്നെയാണ്. സുപ്രീം കോടതി ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് കര്‍ണന്‍ മെയ് 10 മുതല്‍ ഒളിവിലാണ്.

പശ്ചിമബംഗാളിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരടക്കം അഞ്ചുപേരുടെ അന്വേഷണ സംഘം കര്‍ണനെ തേടി ജന്‍മനാടായ ചെന്നൈയിലടക്കം എത്തി അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. കര്‍ണനെ കണ്ടെത്തുന്നതിന് തമിഴ്നാട് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ഒളിവിലായിരിക്കുമ്പോള്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്ന ആദ്യത്തെ ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണന്‍.

0Shares