ഇന്ന് ഉത്രാട പാച്ചിൽ; നാളെ പൊൻ തിരുവോണം; സംസ്ഥാനത്തിന്‍റെ ഓദ്യോഗിക ആഘോഷങ്ങൾക്കും തുടക്കം; ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ന് ഉത്രാട പാച്ചിൽ; നാളെ പൊൻ തിരുവോണം; സംസ്ഥാനത്തിന്‍റെ ഓദ്യോഗിക ആഘോഷങ്ങൾക്കും തുടക്കം; ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ. സാധനങ്ങള്‍ വാങ്ങാനുള്ള ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും.പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ഉത്രാട ദിനമായതിനാല്‍ ഇന്നും തിരക്ക് വര്‍ദ്ധിക്കും. പ്രളയം നൽകിയ ക്ഷീണം അതിജീവിച്ചുകൊണ്ട് ഓണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് കേരളം.

ഓണത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ഇന്ന് ചെയ്യും. തലസ്ഥാനത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിനാണ് ഓദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക.ചടങ്ങിൽ സിനിമാ താരങ്ങളായ ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ പങ്കെടുക്കും.

അതേപോലെ ഓണാഘോഷത്തിന്‍റെ ഭാഗമായി ചോറ്റാനിക്കര ദേവീക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും ഇന്ന് കാഴ്ചക്കുല സമര്‍പ്പണം നടക്കും. ഏത്തവാഴക്കുലകളാണ് ദേവിക്ക് കാഴ്ചയായി സമര്‍പ്പിക്കുക. പന്തീരടിപൂജയ്ക്ക് ശേഷം കൊടിമരച്ചുവട്ടില്‍ മേല്‍സാന്തി ആദ്യ കാഴ്ചക്കുല സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അധികൃതരും ഭക്തരും കാഴ്ചക്കുലകള്‍ സമര്‍പ്പിക്കും.

0Shares