ബെളഗാവി (കര്‍ണാടക): കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ 400 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണ ആറ് വയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ബെളഗാവി ജില്ലയിലെ സംജറവാട സ്വദേശി അജിത്തിന്റെയും കവിതയുടേയും മകള്‍ കാവേരി അജിത്താണ് കളിച്ച് കൊണ്ടിരിക്കെ കുഴല്‍കിണറില്‍ വീണത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പോലീസിന്റെയും ഫയര്‍ ആന്റ് റെസ്‌ക്യൂ ഫോര്‍സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കുഴല്‍ കിണറിലേക്ക് ഓക്‌സിജന്‍ ഇറക്കി ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് പെണ്‍കുട്ടിയുടെ അടുത്തേക്ക് എത്താനുള്ള ശ്രമവും നടക്കുകയാണ്. കുഴല്‍ക്കിണറില്‍ വെള്ളം ഇല്ലാതെ ആയതോടെ പുതിയ കുഴല്‍ക്കിണര്‍ കുഴിക്കുകയും പഴയ കിണര്‍ മൂടാതെ കിടന്നതുമാണ് അപകടത്തിന് കാരണമായത്.
