ഇന്നുമുതല്‍ വരാനിരിക്കുന്നത് 52 ദിവസം പിന്നിടുന്ന വറുതിയുടെ നാളുകള്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇന്നുമുതല്‍ വരാനിരിക്കുന്നത് 52 ദിവസം പിന്നിടുന്ന വറുതിയുടെ നാളുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം പ്രാബല്യത്തില്‍വരും. 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം ജൂലൈ 31 നാണ് അവസാനിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 47 ദിവസത്തില്‍നിന്നും 52 ദിവസമായി ട്രോളിങ് നിരോധനം വര്‍ധിപ്പിച്ചതിനെതിരെ ബോട്ടുടമകള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.


മൂവായിരത്തി എണ്ണൂറോളം ട്രോള്‍ ബോട്ടുകള്‍ക്കും, അറുന്നൂറിനടത്തുള്ള ഗില്ലറ്റ്ചൂണ്ടാ ബോട്ടുകള്‍ക്കും അറുപതിലധികമുള്ള പഴ്സ് സീന്‍ ബോട്ടുകള്‍ക്കുമാണ് ട്രോളിങ് നിരോധനം ബാധകമാകുന്നത്. പ്രധാന തുറമുഖങ്ങളില്‍ അര്‍ധരാത്രിയില്‍ ഫിയറീസ് വകുപ്പ് ചങ്ങല സ്ഥാപിക്കുന്നതോടെ നിരോധനം പ്രാബല്യത്തില്‍ വരും

0Shares