ഇന്ധനവില വീണ്ടും വര്‍ധിച്ചു: പെട്രോളിന് കൂടിയത് 22 പൈസ

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ധനവില വീണ്ടും വര്‍ധിച്ചു: പെട്രോളിന് കൂടിയത് 22 പൈസ

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. ഇന്ന് പെട്രോളിനു 22 പൈസയും ഡീസലിനു 19 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയായും ഡീസല്‍ വില 78.59 രൂപയായും ഉയര്‍ന്നു. തിരുവനന്തപുരത്തു പെട്രോള്‍ വില 86.64 രൂപയായപ്പോള്‍ ഡീസല്‍ വില 79.71 രൂപയായി. നഗരത്തിനു പുറത്തു പലയിടങ്ങളിലും ഡീസല്‍ വില 80 കടന്നു. കോഴിക്കോട്ടാകട്ടെ പെട്രോള്‍ വില 85.46 രൂപയും ഡീസല്‍ വില 78.71 രൂപയുമാണ്. ബുധനാഴ്ച സംസ്ഥാനത്ത് ഇന്ധനവില വര്‍ധിച്ചിരുന്നില്ല. മുംബൈയില്‍ പെട്രോളിന് 90.57 രൂപയും ഡീസലിന് 79.01 രൂപയുമാണ്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83.22 രൂപയും ഡീസലിന് 74.42 രൂപയുമാണ് വില. പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് മുംബൈയിലേത്.

0Shares