ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി ; കെ.എസ്.ആര്‍.ടി.സി ബസുകളും ടാക്‌സികളും നിരത്തിലിറങ്ങില്ലാ

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി ; കെ.എസ്.ആര്‍.ടി.സി ബസുകളും ടാക്‌സികളും നിരത്തിലിറങ്ങില്ലാ

തിരുവനന്തപുരം :കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാവിലെ 9മണി മുതല്‍ 3മണിവരെ. ഇടതുപാര്‍ട്ടികള്‍, സമാജ്വാദി പാര്‍ട്ടി, ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, ജെ.ഡി.എസ് , തൃണമൂല്‍, പി.ഡി.പി അടക്കം 20 പാര്‍ട്ടികളാണ് കോണ്‍ഗ്രസിന്റെ ദേശീയ ബന്ധിന് പിന്തുണ നല്‍കുന്നത്.ബന്ദ് സമാധാനപരമായിരിക്കണം എന്ന് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെ തടസ്സപ്പെടുത്താതെ പ്രതിഷേധിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആഹ്വാനം.തെക്കന്‍ കേരളത്തില്‍ അതിരാവിലെ മുതല്‍ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. എറണാകുളം അടക്കമുള്ള മധ്യ മേഖലയേയും സതംഭിപ്പിച്ചു. മലബാറില്‍ എല്ലാ ഹര്‍ത്താല്‍ ദിനവും പോലെ സമ്ബൂര്‍ണ്ണ നിശ്ചലമാണ് കാര്യങ്ങള്‍. നഗരങ്ങളില്‍ ഇരുചക്രവാഹനങ്ങളും മറ്റും ഓടുന്നതൊഴിച്ചാല്‍ മറ്റ് വാഹനങ്ങളൊന്നും നിരത്തില്‍ ഇല്ല. കെ എസ് ആര്‍ ടി സി ബസും ഓടിക്കാന്‍ അനുവദിച്ചിട്ടില്ല. ടാക്സിയും ഓട്ടോയും എല്ലാം പ്രതിഷേധത്തിലാണ്. രാത്രിയില്‍ തന്നെ മലബാറില്‍ വാഹനങ്ങള്‍ തടയാന്‍ തുടങ്ങി. തിരുവനന്തപുരത്ത് തമ്ബാനൂരില്‍ സിഐടിയുക്കാര്‍ ബസുകളും മറ്റും തടഞ്ഞു. ഓട്ടോയെല്ലാം രാവിലെ ആറുമണിക്ക് തന്നെ ഓട്ടം നിര്‍ത്താനും നിര്‍ദ്ദേശിച്ചു.

0Shares