തിരുവനന്തപുരം: ഇന്ധനവില കുതിക്കുന്നു. തിരുവനന്തപുരത്ത് ഡീസല്‍ വില 80 രൂപ 43 പൈസയായി. ഇന്ന് 32 പൈസയാണ് ഡീസല്‍ ലിറ്ററിന് കൂടിയത്.
ഡീസലിന് ചരിത്രത്തിലാദ്യമായാണ് ലിറ്ററിന് 80 രൂപ കടന്നത്. പെട്രോളിന് ലിറ്ററിന് 25 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ 19 പൈസയായി.