കൊച്ചി: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദ ഗ്രേറ്റ് ഫാദറിലെ ആദ്യ പാട്ടെത്തി. ഇന്ദ്രജിത്ത്-പൂര്‍ണ്ണിമ താര ദമ്പതികളുടെ മക്കളായ നക്ഷത്രയും പ്രാര്‍ത്ഥനയും ചേര്‍ന്ന് പാടിയ പാട്ടാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഗോപി സുന്ദറാണ് സിനിമയുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. പുതുമ നിറഞ്ഞ ഗെറ്റപ്പ് കൊണ്ട് തന്നെ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ ഇതിനോടകം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. സിനിമയുടെ പ്രമേയത്തെ സംബന്ധിച്ച വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. ഹനീഫ് അദേനിയാണ് ദ ഗ്രേറ്റ് ഫാദര്‍ സംവിധാനം ചെയ്തിരിക്കുന്നത്.
