ഇന്ത്യ ലോകകപ്പ് നേടിയില്ലെങ്കില്‍ തന്‍റെ സെഞ്ച്വറികളുടെ എണ്ണം ആഘോഷിക്കപ്പെട്ടിട്ട് കാര്യമില്ല; രോഹിത് ശര്‍മ്മ പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യ ലോകകപ്പ് നേടിയില്ലെങ്കില്‍ തന്‍റെ സെഞ്ച്വറികളുടെ എണ്ണം ആഘോഷിക്കപ്പെട്ടിട്ട് കാര്യമില്ല; രോഹിത് ശര്‍മ്മ പറയുന്നു

ഈ ലോകകപ്പ് നേടാന്‍ ഇന്ത്യയ്ക്കായില്ലെങ്കില്‍ തന്‍റെ സെഞ്ച്വറികളുടെ എണ്ണം ആഘോഷിക്കപ്പെട്ടിട്ട് കാര്യമില്ലെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് ശേഷമായിരുന്നു രോഹിതിന്‍റെ പ്രതികരണം. എല്ലാ മത്സരവും ആരംഭിക്കുന്നതിന് മുന്‍പ് ഇത് തന്‍റെ ആദ്യ കളിയാണെന്ന് ചിന്തിച്ചാണ് ബാറ്റിംഗിനിറങ്ങുന്നതെന്നും താരം പറഞ്ഞു.

‘ ഞാന്‍ ഒരു ഏകദിനം പോലും കളിച്ചിട്ടില്ലെന്നും ഇതുവരെ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ലെന്നും മനസിലുറപ്പിച്ചാണ് ഓരോ മത്സരത്തിനും ഇറങ്ങുന്നത്. എനിക്ക് എല്ലാ ദിവസവും പുതിയ ദിവസമാണ്.’ എത്ര മത്സരങ്ങള്‍ കളിച്ചുവെന്നോ എത്ര സെഞ്ച്വറി നേടിയെന്നതോ തന്നെ അലോസരപ്പെടുത്തുന്നില്ലെന്നും ഈ നിമിഷത്തെക്കുറിച്ച് ചിന്തിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും രോഹിത് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് രോഹിത് പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ സെഞ്ച്വറിനേട്ടത്തോടെ ഈ ലോകകപ്പില്‍ രോഹിത് അഞ്ച് സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇതാദ്യമായാണ് ഒരു താരം ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടുന്നത്. ഒമ്പത് മത്സരങ്ങളില്‍ നിന്നായി 647 റണ്‍സാണ് രോഹിത് ഈ ലോകകപ്പില്‍ നേടിയത്. 26 റണ്‍സ് കൂടി നേടിയാല്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ (673) റെക്കോഡും രോഹിതിന് മറികടക്കാം.

0Shares